2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റില്‍ 20 ശതമാനം കുറവ്, വിസ ഇനി മൊബൈല്‍ ആപ്പ് വഴിയും

സലാം കൂടരഞ്ഞി

റിയാദ്: സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ വന്‍ കുറവ് രേഖപ്പെടുത്തി. രണ്ട് മാസത്തിനിടെ 20 ശതമാനത്തോളം റിക്രൂട്ട്‌മെന്റുകളാണ് കുറഞ്ഞത്. രാജ്യത്തു ഉടലെടുത്ത സാമ്പത്തിക മാന്ദ്യവും ഗാര്‍ഹിക തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനികള്‍ നിലവില്‍ വന്നതുമാണ് റിക്രൂട്ട്‌മെന്റ് കുറയാന്‍ കാരണം.

മണിക്കൂര്‍ കരാര്‍ വ്യവസ്ഥയില്‍ ഗാര്‍ഹിക തൊഴിലാളികളെ ആവശ്യത്തിനനുസരിച്ചു സ്വദേശി കുടുംബങ്ങള്‍ ഏറ്റെടുക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ 19.3 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. അതിനിടെ വീട്ടു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പുതിയ സംവിധാനം തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. ഗാര്‍ഹിക തൊഴിലാളികളുടെ വിസാ നടപടികള്‍ക്കുള്ള ‘മുസാനിദ്’ പ്രോഗ്രാമിന്റെ കീഴില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

വിസാ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് സ്മാര്‍ട്ട്‌ഫോണ്‍ വഴി സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിനു തടയിടുന്നതിനു പുതിയ സംവിധാനം സഹായകമാകുമെന്നാണ് റിക്രൂട്ട്‌മെന്റ് ഓഫിസ് ഉടമകള്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.