2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

സഊദിയില്‍ അഞ്ചംഗ വിദേശി കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: അഞ്ചംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സഊദി അറേബ്യയിലെ ഖമീസ് മുശൈതിലെ ഒരു വീട്ടിലാണ് മൂന്നു കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന കുടുംബം മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയിലാണ് കാണപ്പെട്ടതെന്ന് അസീര്‍ മേഖല പൊലിസ് വക്താവ് സായിദ് അല്‍ ഖഹ്താനി വ്യക്തമാക്കി.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജഡങ്ങള്‍ കണ്ടെത്തിയത്. മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. വീടിന്റെ വാതില്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും പബ്ലിക് പ്രോസിക്യൂഷനും അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.