2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

സഊദിയിലേക്ക് വിക്ഷേപിച്ച ഹൂതി മിസൈല്‍ യമനില്‍ തന്നെ തകര്‍ന്നു വീണു

റിയാദ്: സഊദിയിലെ നജ്‌റാന്‍ ലക്ഷ്യമാക്കി യമന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നും ഹൂത്തികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ യമന്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെ വീണതായി പ്രതിരോധ സേന അറിയിച്ചു.

അപകടത്തില്‍ ഒരു യമന്‍ പൗരന്‍ മരണപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മിസൈല്‍ തകര്‍ന്നു വീണത്.

സഊദിയിലെ ജന വാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഹൂത്തികള്‍ മിസൈല്‍ തൊടുത്തു വിട്ടതെന്ന് സഖ്യ സേന പറഞ്ഞു.

തുടര്‍ച്ചായി നിരവധി മിസൈലുകളാണ് ഹൂതി വിമതര്‍ സഊദിക്കെതിരെ വിക്ഷേപിക്കുന്നത് എന്നാല്‍, സഊദി പ്രതിരോധ, വ്യോമ സേന മിസൈല്‍ വേധ പാട്രിയോട്ട് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനാല്‍ വന്‍ ദുരന്തങ്ങളാണു ഒഴിവാകുന്നത്.

ഹൂതികളുടെ നിരന്തര ആക്രമണത്തിനെതിരെ സഖ്യസേന തിരിച്ചടി ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി സഊദിക്കെതിരെ ഹൂതികള്‍ ഉപയോഗിച്ച മിസൈല്‍ വിക്ഷേപണ തറ സഖ്യ സേന തകര്‍ക്കുകയും സംഘട്ടനം രൂക്ഷമായ സഅദയില്‍ ഹൂതി ലീഡറടക്കം നിരവധി നേതാക്കളെ വ്യോമാക്രമണത്തിലൂടെ വകവരുത്തിയതായും സഖ്യ സേന അവകാവശ്യപ്പെട്ടു.

യുവാക്കളെയും കുട്ടികളെയും റിക്രൂട്ട് ചെയ്തു സൈനിക പരിശീലനം നല്‍കാന്‍ നേതൃത്വം വഹിച്ച അലി സാലഹ് അല്‍ ഫായീ, ആയുധ ട്രെയിനിയായ മുഹമ്മദ് അബ്ദുല്ലാഹ് സിതിന്‍ അടക്കമുള്ള പ്രമുഖരാണ് കൊല്ലപ്പെട്ടതെന്ന് സഖ്യ സേന അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.