2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

സഊദിയിലേക്ക് കുടുംബ സമേതം മടങ്ങാനിരിക്കെ യുവതി നാട്ടില്‍ മരിച്ചു

ദമാം: സഊദിയില്‍ ജോലിചെയ്യുന്ന മലയാളിയുടെ കുടുംബം അവധി കഴിഞ്ഞു തിരിച്ചു മടങ്ങാനിരിക്കെ ഭാര്യ നാട്ടില്‍ മരിച്ചു. ജുബൈല്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹിയായ മനയില്‍ ശിഹാബുദ്ദീന്‍ കരുനാഗപ്പള്ളിയുടെ ഭാര്യ രഹ്‌ന (45) യാണ് തിങ്കളാഴ്ച പുലര്‍ച്ചെ  തിരുവനന്തപുരത്ത് വെച്ച് മരണപ്പെട്ടത്.  ശിഹാബുദ്ദീന്‍ അവധി കഴിഞ്ഞ് കുടുംബ സമേതം ചൊവ്വാഴ്ച സഊദിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

പരേതനായ മൊയ്തീന്‍ കുട്ടി ലബ്ബയുടെ മകളാണ് മരിച്ച യുവതി.

മക്കള്‍: തസ്‌നീം (തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനി ) താരിഖ് , അബ്ദുള്ള (ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.