2019 December 15 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സഊദിയിലേക്ക് ആടുകളുമായി പുറപ്പെട്ട കപ്പൽ കടലിൽ മുങ്ങി

റിയാദ്: സഊദിയിലേക് പതിനായിരത്തിലേറെ ആടുകളുമായി പുറപ്പെട്ട കപ്പൽ മുങ്ങി ആയിരക്കണക്കിന് ആടുകൾ മുങ്ങി. കിഴക്കൻ യൂറോപ്യൻ രാജ്യമായ റൊമേനിയയിൽ നിന്നും സഊദിയിലേക്ക് ആടുകളുമായി പുറപ്പെട്ട ക്വീൻ ഹിന്ദ് കപ്പലാണ് മുങ്ങിയത്. 14,600 ആടുകളാണ് കപ്പലിൽ ഉണ്ടായിരുന്നതെയാണ് വിവരം. കൂടാതെ കപ്പൽ ജീവനക്കാരായ 22 പേരും കപ്പലിൽ ഉണ്ടായിരുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും മൃഗങ്ങൾ ഭൂരിഭാഗവും കടലിൽ മുങ്ങിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കരിങ്കടലില്‍ മിദിയ തുറമുഖത്തോട് ചേര്‍ന്നായിരുന്നു അപകടം. സിറിയന്‍ സ്വദേശികളായ കപ്പല്‍ ജീവനക്കാരെയും കുറച്ച് ആടുകളേയും രക്ഷിക്കാനായതായാണ് റിപ്പോർട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.