2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സഊദിയിലെ സ്‌കൂള്‍ ബസുകളിലും സ്വദേശിവല്‍ക്കരണം

ജിദ്ദ: സഊദിയിലെ സ്‌കൂള്‍ ബസുകളിലും ഇനിമുതല്‍ ജോലിക്കാരായി സ്വദേശികള്‍. പുതിയ ഉത്തരവ് അടുത്തവര്‍ഷം മുതല്‍ നടപ്പില്‍ വരും. ഇതുസംബന്ധിച്ച ഉത്തരവ് ദമാം ഇന്ത്യന്‍ സ്‌കൂളിന് ലഭിച്ചു.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം സ്‌കൂള്‍ സംവിധാനത്തിനു കീഴിലുള്ള പൊതുഗതാഗത സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനും സ്‌കൂളുകള്‍ക്ക് നിര്‍ദേശം ലഭിച്ചു.
നിര്‍ദേശം നടപ്പിലാവുന്നതോടെ സ്‌കൂളിനെ ആശ്രയിച്ചു കഴിയുന്ന മലയാളികളുള്‍പ്പെടെയുള്ള നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.