2018 April 14 Saturday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

സഊദിക്ക് സ്‌പെയിന്‍ അഞ്ച് യുദ്ധക്കപ്പലുകള്‍ നല്‍കും

ജിദ്ദ: സഊദിക്ക് അഞ്ച് യുദ്ധക്കപ്പലുകള്‍ നല്‍കാന്‍ സ്‌പെയിന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്‌പെയിന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് കിരീടാവകാശിയുടെ സന്ദര്‍ശനം.

സ്‌പെയിന്‍ രാജാവ് ഫിലെപ്പെയുമായി അദ്ദേഹം ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സ്‌പെയിന്‍ പ്രതിരോധ മന്ത്രി ഡൊളോറസുമായും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചര്‍ച്ച നടത്തി. സൈനിക രംഗത്ത് സഹകരിക്കുകന്നതടക്കമുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായി. പ്രധാനമന്ത്രി മരിയാനോ റജോയുമായുള്ള കൂടിക്കാഴ്ചയിലും വിവിധ കരാറുകള്‍ പിറക്കാനിടയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.