2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

സഊദിക്കെതിരായ ബില്ലില്‍ ഒബാമ ഒപ്പു വയ്ക്കില്ലെന്ന് വൈറ്റ്ഹൗസ്

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സെപ്തംബര്‍ ഒന്‍പതുമായി ബന്ധപ്പെട്ട സഊദിക്കെതിരായ ബില്ലില്‍ ഒബാമ ഒപ്പു വെക്കില്ലെന്ന് വൈറ്റ്ഹൗസ്. സഊദി അറേബ്യക്കെതിരായ ബില്ലില്‍ ഒപ്പുവെക്കാന്‍ യു.എസ് പ്രസിഡന്റ് ഒബാമക്ക് താല്‍പര്യമില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.

സ്പീക്കര്‍ പോള്‍ റയാനും ബില്ലിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച സെനറ്റില്‍ വച്ച ബില്‍ അംഗീകരിക്കുന്നില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതത്ര ബന്ധത്തിന് എതിരാകുന്ന കാര്യങ്ങളാണിതെന്നു അവലോകനം നടത്തിയതായും വൈറ്റ്ഹൗസ് വാര്‍ത്താ വക്താവ് പോള്‍ റയാന്‍ വ്യക്തമാക്കി. ബില്ലിന് വൈറ്റ് ഹൗസ് കടുത്ത എതിരാണ്. വിവിധ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ കൊണ്ടുവന്നാല്‍ തന്നെ വീറ്റോ പവര്‍ ഉപയോഗിച്ചു വൈറ്റ് ഹൗസ് എതിര്‍ക്കുമെന്നും പോള്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് യാത്രയില്‍ ഈ വിഷയം ചര്‍ച്ചയായിട്ടില്ലെന്നും പോള്‍ പറഞ്ഞു.

സഊദിക്കെതിരായി അമേരിക്ക ബില്‍ പാസാക്കുകയാണെങ്കില്‍ ബില്യണ്‍ കണക്കിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്ന് നേരത്തെ സഊദി മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്ന ഭീതി ഇരു രാജ്യങ്ങള്‍ക്കുമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.