2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സഉൗദിയിലേക്കുള്ള വിസിറ്റിങ് വിസ സ്റ്റാംപിങ് നിലച്ചു

 

കൊണ്ടോട്ടി: ഇന്ത്യയില്‍നിന്ന് സഊദിയിലേക്കുള്ള വിസിറ്റിങ് വിസകളുടെ സ്റ്റാംപിങ് നിലച്ചത് മുന്‍കൂട്ടി വിമാന ടിക്കറ്റെടുത്തവര്‍ക്ക് തിരിച്ചടിയായി. ഇന്നലെ മുംബൈയിലെ സഊദി കോണ്‍സുലേറ്റില്‍ വിസ സ്റ്റാംപിങ് മുടങ്ങിയിരുന്നു. ഇതിനു പിറകെയാണ് വെള്ളിയാഴ്ച ഒരുവിധത്തിലുള്ള പാസ്‌പോര്‍ട്ട് വിസ സ്റ്റാമ്പിങും ഉണ്ടാവില്ലെന്ന അറിയിപ്പ് ട്രാവല്‍ ഏജന്റുമാര്‍ക്ക് കോണ്‍സുലേറ്റില്‍നിന്ന് ലഭിച്ചത്. ഇത് നൂറു കണക്കിന് പേരുടെ യാത്രയാണ് അനിശ്ചിതത്വത്തിലാക്കുന്നത്. ശനി, ഞായര്‍ അവധിയായതിനാല്‍ തിങ്കളാഴ്ച മാത്രമെ ഇനി കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുകയുള്ളൂ.

നാട്ടില്‍ സ്‌കൂളുകള്‍ അടക്കുന്നതിനാല്‍ സഊദിയിലേക്ക് വിസിറ്റിങ് വിസയില്‍ കുടുംബങ്ങള്‍ പോകുന്നത് വര്‍ധിച്ചിരിക്കുകയാണ്. വിമാന ടിക്കറ്റ് നിരക്ക് ഈ മാസം 26 മുതല്‍ കുത്തനെ വര്‍ധിക്കുകയാണ്. ഇത് മുന്‍കൂട്ടി കണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രമിരിക്കെ കോണ്‍സുലേറ്റില്‍ വിസ സ്റ്റാംപിങ് മുടങ്ങിയത് മൂലം ദുരിതത്തിലായത്.

തുടര്‍ച്ചയായ നാലു ദിവസം കോണ്‍സുലേറ്റില്‍ സ്റ്റാംപിങ് മുടങ്ങുന്നതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. എല്ലാ വിസകളുടെയും സ്റ്റാംപിങ് മുടങ്ങിയതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഈ മാസം 30 വരെയുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരാണ് സ്റ്റാംപിങ് നടത്തിയ പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News