2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സംസ്‌കൃത സര്‍വകലാശാലയില്‍ ‘സോക്കര്‍ മാനിയ’

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യകേന്ദ്രത്തില്‍ ‘സോക്കര്‍ മാനിയ’ ഫുട്‌ബോള്‍ ഷൂ്ട്ടൗട്ട’് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. ടി.പി രവീന്ദ്രന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ. ദിനു എം.ആര്‍. അധ്യക്ഷനായിരുന്നു.
ലൂക്കോസ് ജോര്‍ജ്ജ്, കെ.എസ്. ദിനേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 16 പുരുഷ ടീമുകളും, 4 വനിതാ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുത്തു.
പുരുഷ വിഭാഗത്തില്‍ ലഘാന്‍ എഫ്.സി.യും വനിതാ വിഭാഗത്തില്‍ ടീം കമ്മട്ടിപ്പാടവും ജേതാക്കളായി.
പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് വിഭാഗം സെക്ഷന്‍ ഓഫിസര്‍ ജ്യോതിഷ് പി.എം സമ്മാനദാനം നിര്‍വ്വഹിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News