2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

സംസ്ഥാന സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ്: മലപ്പുറത്തിന് ഇരട്ടക്കിരീടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സമാപിച്ച 23-ാമത് സംസ്ഥാന ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് ഇരട്ടക്കിരീടം. ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയെ (6-7) നും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറുണാകുളത്തെ (7-4) നും പരാജയപ്പെടുത്തിയാണ് മലപ്പുറം ജേതാക്കളായത്. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം പത്തനംതിട്ടയെ (5-3 )ന് തോല്‍പ്പിച്ച് മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടിനെ (7-6 )ന് തോല്‍പ്പിച്ച കോട്ടയം മൂന്നാം സ്ഥാനം നേടി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരനായി ടി മുഹമ്മദ് സമദ് (മലപ്പുറം), പിച്ചറായി എം.ആര്‍ ഗസല്‍ (ആലപ്പുഴ) പ്രോമിസിംഗ് പ്ലയറായി എസ് ശരണ്‍ (തിരുവനന്തപുരം) എന്നിവരേയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി എം ആര്യ (മലപ്പുറം) പിച്ചറായി ഹൃദിക ശ്യാം (മലപ്പുറം), പ്രോമിസിംഗ് പ്ലയറായി ആര്‍.ബി ശ്രീക്കുട്ടി (തിരുവനന്തപുരം) എന്നിവരെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.