2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കോട്ടയത്തിന് കന്നിക്കിരീടം

കല്‍പ്പറ്റ: 53ാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കന്നിക്കിരീടം ചൂടി കോട്ടയം. മൂന്നാം തവണ ഫൈനല്‍ കളിച്ച കോട്ടയം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തൃശൂരിനെ തകര്‍ത്താണ് കപ്പുയര്‍ത്തിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച കോട്ടയം കിരീടം അര്‍ഹിച്ചിരുന്നു. 25ാം മിനുട്ടില്‍ ഹാരിസ് റഹ്മാനാണ് കോട്ടയത്തിനായി ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. പിന്നീട് 75ാം മിനുട്ടില്‍ അനന്തു മുരളിയും 80ാം മിനുട്ടില്‍ വൈശാഖ് സുകുമാരനും കോട്ടയത്തിനായി സ്‌കോര്‍ ചെയ്തു. തൃശൂരിന്റെ ബിനീഷ് ബാലനാണ് ടൂര്‍ണമെന്റിന്റെ താരം. ആലപ്പുഴയുടെ മുഹമ്മദ് സാലിഹിനെ മികച്ച ഗോള്‍ കീപ്പറായും മികച്ച പ്രതിരോധ താരമായി കോട്ടയത്തിന്റെ നൗഷാദിനെയും തിരഞ്ഞെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.