2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സംസ്ഥാന സീനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ്

കൊല്ലം: 34ാമത് സംസ്ഥാന സീനിയര്‍ പുരുഷ-വനിതാ നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് 10,11 തിയതികളില്‍ കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്നു സംഘാടക സമിതി ചെയര്‍മാന്‍ ഡോ. കെ രാമഭദ്രന്‍, ഷിബു ജര്‍മ്മന്‍, എ.കെ ജോഹര്‍, എ ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നു മുന്നൂറില്‍പ്പരം കായിക താരങ്ങള്‍ പങ്കെടുക്കും. 10നു രാവിലെ 9.30നു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മേയര്‍ വി രാജേന്ദ്രബാബു, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മുകേഷ് എം.എല്‍.എ മുഖ്യതിഥകളായിരിക്കും. 11നു ഉച്ചയ്ക്ക് ഒന്നിനു എം നൗഷാദ് എം.എല്‍.എ വിജയികള്‍ക്കുള്ള സമ്മാന ദാനം നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.