2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സംസ്ഥാന സബ്ജൂനിയര്‍ മിനി വടംവലി ചാംപ്യന്‍ഷിപ്പ് തുടങ്ങി

കുന്ദമംഗലം: കേരള വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സബ്ജൂനിയര്‍ മിനി വടംവലി ചാംപ്യന്‍ഷിപ്പ് കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് അധ്യക്ഷയായി. കേരള ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ പി.എ ഹംസ മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, വടംവലി അസോസിയേഷന്‍ ദേശീയ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. രാമനാഥന്‍, സംസ്ഥാന സെക്രട്ടറി പി.എം അബൂബക്കര്‍, ജില്ലാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ടി.എം വേലായുധന്‍, ജനറല്‍ കണ്‍വീനര്‍ എ.കെ മുഹമ്മദ് അഷ്‌റഫ്, പി.ടി ഷാജി, പി.ടി അബ്ദുല്‍ അസീസ്, പി. ശഫീഖ് പ്രസംഗിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി എം.പി മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും പ്രസിഡന്റ് പ്രവീണ്‍ ശിവപുരി നന്ദിയും പറഞ്ഞു.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കിയെ പരാജയപ്പെടുത്തി മലപ്പുറവും കോഴിക്കോടിനെ തോല്‍പ്പിച്ച് കാസര്‍കോടും ഫൈനലില്‍ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കിയെ പരാജയപ്പെടുത്തി ആലപ്പുഴയും എറണാകുളത്തെ തോല്‍പ്പിച്ച് കാസര്‍കോടും ഫൈനലില്‍ പ്രവേശിച്ചു.
ഇന്നു നടക്കുന്ന സമാപന ചടങ്ങില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ മുഖ്യാതിഥിയാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.