2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സംസ്ഥാന ഫെന്‍സിങ് ചാംപ്യന്‍ഷിപ്പ്: എറണാകുളവും കണ്ണൂരും ജേതാക്കള്‍

തൊടുപുഴ: മലപ്പുറത്ത് സമാപിച്ച സബ്ജൂനിയര്‍ കേഡറ്റ് സംസ്ഥാന ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ എറണാകുളവും കണ്ണൂരും ജേതാക്കളായി.
സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് എറണാകുളം നേടിയപ്പോള്‍ കേഡറ്റുകളുടെ പോരാട്ടത്തില്‍ കണ്ണൂര്‍ കിരീടം സ്വന്തമാക്കി. എറണാകുളത്തിന് 46 പോയിന്റും കണ്ണൂരിന് 64 പോയിന്റുമാണ് ലഭിച്ചത്.
42 പോയിന്റ് നേടിയ വയനാട് സബ്ജൂനിയറിലും 37 പോയിന്റോടെ എറണാകുളം കേഡറ്റിലും രണ്ടാം സ്ഥാനക്കാരായി. വിജയികള്‍ക്കുള്ള സമ്മാനദാനം ഇ.കെ.സി സി.ഇ.ഒ ശിഹാബ് മേച്ചേരി നിര്‍വഹിച്ചു. ചടങ്ങില്‍ ശിവകുമാര്‍ (ഇ.കെ.സി) അധ്യക്ഷനായി. ഫെന്‍സിങ് അസോസിയേഷന്‍ സെക്രട്ടറി എം.എസ് പവനന്‍, ആദര്‍ശ്, വി.ജി പ്രഭാകരന്‍, പി.എല്‍ പ്രഭൂലാഷ്, പി. മുഹമ്മദ് മാലിക്, ടി.കെ സുകു സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.