2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

സംസ്ഥാന ത്വായ്‌ക്കോണ്ടോ ചാംപ്യന്‍ഷിപ്പിനു തുടക്കം

കോട്ടയം: 60ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസിനോടനുബന്ധിച്ചുള്ള ത്വായ്‌ക്കോണ്ടോ ചാംപ്യന്‍ഷിപ് കോട്ടയത്ത് ആരംഭിച്ചു. കോട്ടയം മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 14 റെവന്യൂ ജില്ലകളില്‍ നടന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളാണ് മത്സരിക്കുന്നത്. 58 വിഭാഗങ്ങളിലായി 372 ആണ്‍കുട്ടികളും 319 പെണ്‍കുട്ടികളും ഉള്‍പ്പെടെ 691 കുട്ടികളാണ് പങ്കെടുക്കുന്നത്. സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ മൂന്നു മുതല്‍ ഏഴു വരെ തെലങ്കാന മാല്‍ഗോണ്ടയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കും.

മത്സരങ്ങളുടെ ഒദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ 10ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി നിര്‍വഹിക്കും. ഫാ ആന്‍ഡ്രൂസ് ചിരവത്തറ അധ്യക്ഷത വഹിക്കും. അഡീഷനല്‍ ഡി.പി.ഐ ജിമ്മി കെ ജോസ് മുഖ്യപ്രഭാഷണം നടത്തും. 30നു 12.30നു നടക്കുന്ന സമാപന സമ്മേളനത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ് സമ്മാന ദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സന്തോഷ് സി.എ, ഓര്‍ഗനൈസിങ് സെക്രട്ടറി തോമസ് മാത്യു സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.