2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍; കോഴിക്കോട് ചാംപ്യന്മാര്‍

കോഴിക്കോട്: കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച 41-ാമത് സംസ്ഥാന ജൂനിയര്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ എറണാകുളത്തെ തോല്‍പിച്ച് കോഴിക്കോട് ചാംപ്യന്മാരായി.
കോഴിക്കോടിനു വേണ്ടി അജയ് നായര്‍, ആദ്യ വാരിയത്ത്, ടി. വാഹിദ്, എ. അമൃത് ഭാസ്‌കര്‍, വി. അനുരാഗ്, നഫീസാ സാറാ സിറാജ് എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി കളത്തിലിറങ്ങി. സെമിഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ കണ്ണൂരിനെയാണ് കോഴിക്കോട് പരാജയപ്പെടുത്തിയത്. തൃശ്ശൂരിനെ പരാജയപ്പെടുത്തി എറണാകുളം ഫൈനലിലെത്തി. തുടര്‍ന്നു നടന്ന ഓപണ്‍ വിഭാഗം മത്സരത്തിലെ ആദ്യ റൗണ്ട് ഇന്നലെ പൂര്‍ത്തിയായി.
ടൂര്‍ണമെന്റില്‍ വിജയിക്കുന്നവര്‍ക്കു ദേശീയ സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കും. 11നു മത്സരം സമാപിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.