2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍: കോഴിക്കോടും മലപ്പുറവും സെമിയില്‍

കോഴിക്കോട്: സംസ്ഥാന ജൂനിയര്‍ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ കോഴിക്കോടും മലപ്പുറവും സെമിയില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കോഴിക്കോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കൊല്ലത്തെ പരാജയപ്പെടുത്തി. കോഴിക്കോടിനു വേണ്ടണ്ടി 22, 55 മിനുട്ടുകളില്‍ ശ്യാംജിത്ത് ലാലും 30ാം മിനുട്ടില്‍ മുഹമ്മദ് ഇനായത്തുമാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കൊല്ലത്തിനു വേണ്ടണ്ടി 48ാം മിനുട്ടില്‍ അസ്‌ലംആശ്വാസ ഗോള്‍ നേടി.
സി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പത്തനംതിട്ട രണ്ടണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് മലപ്പുറത്തെ പരാജയപ്പെടുത്തി. പത്തനംതിട്ടക്കു വേണ്ടണ്ടി രണ്ടണ്ടാം മിനുട്ടില്‍ ജിതിന്‍ റിനുവും 12ാം മിനുട്ടില്‍ അമല്‍ ജയന്‍ തോമസും 24ാം മിനുട്ടില്‍ ആകാശും ഗോളുകള്‍ നേടി. മലപ്പുറത്തിനായി 22ാം മിനുട്ടില്‍ പി.കെ ഫാസിലും 50ാം മിനുട്ടില്‍ അനുരാഗും ഗോളുകള്‍ സ്വന്തമാക്കി.
സി ഗ്രൂപ്പില്‍ ഇടുക്കിയും പത്തനംതിട്ടയും മലപ്പുറവും ഓരോ ജയത്തോടെ മൂന്നു പോയിന്റുമായി തുല്യത പാലിച്ചതിനെ തുടര്‍ന്നു ഗോള്‍ ശരാശരിയിലാണ് മലപ്പുറം സെമിയിലേക്ക് യോഗ്യത നേടിയത്. മലപ്പുറം നാലു ഗോള്‍ നേടുകയും മൂന്നു ഗോളുകള്‍ വഴങ്ങുകയും ചെയ്ത് ശരാശരിയില്‍ ഒരു ഗോളിനു മുന്നിലെത്തി. നിലവിലെ ചാംപ്യന്‍മാരായ ഇടുക്കി രണ്ടു ഗോള്‍ അടിച്ചെങ്കിലും മൂന്നു ഗോള്‍ വഴങ്ങി. ശരാശരിയില്‍ മൈനസ് ഒന്നാണ്. പത്തനംതിട്ട നാലു ഗോള്‍ അടിച്ചെങ്കിലും നാലു ഗോള്‍ വഴങ്ങി. ഗോള്‍ ആവറേജില്‍ പൂജ്യം.
ഇന്നു വൈകിട്ട് മൂന്നിനു നടക്കുന്ന ആദ്യ സെമിയില്‍ എ ഗ്രൂപ്പ് ചാംപ്യന്‍മാരായ ആലപ്പുഴ സി ഗ്രൂപ്പ് ചാംപ്യന്‍മാരായ മലപ്പുറത്തേയും 4.30നു ബി ഗ്രൂപ്പ് ജേതാക്കളായ തൃശൂര്‍, ഡി ഗ്രൂപ്പ് ജേതാക്കളായ കോഴിക്കോടിനെയും നേരിടും.
മൂന്നും നാലും സ്ഥാനക്കാരെ കണ്ടെണ്ടത്താനുള്ള മത്സരം നാളെ രാവിലെ ഏഴിനും ഫൈനല്‍ മത്സരം നാളെ നാലു മണിക്കും നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News