2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

സംസ്ഥാനപാതയില്‍ നാട്ടുകാരുടെ ജനകീയ വിചാരണ

ചങ്ങരംകുളം: അപകടങ്ങള്‍ കുയ്ക്കുന്നതിന് സംസ്ഥാനപാതയില്‍ സ്ഥാപിച്ച സെമി ഹംബില്‍ അമിതവേഗതയില്‍ വന്ന സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസുകള്‍ തടഞ്ഞുനിര്‍ത്തി ജനകീയ വിചാരണ നടത്തി. അപകടം നടന്ന സെമി ഹംബിന് സമീപത്താണ്  ദീര്‍ഘദൂരബസുകള്‍ തടഞ്ഞു ബസ് ഡ്രൈവര്‍മാര്‍ക്ക്  താക്കീത് നല്‍കിയത്.
കോഴിക്കോട്-തൃശൂര്‍ പാതയില്‍ ഏറ്റവും തിരക്കേറിയതും സ്ഥിരം അപകടമേഖലയുമായ ചങ്ങരംകുളം മുതല്‍ ജില്ലാതിര്‍ത്തിയായ കോലിക്കര വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ കുറക്കുന്നതിനും അമിതവേഗതക്ക് കടിഞ്ഞാണിടുന്നതിനുമായി സ്ഥാപിച്ച സെമി ഹംബുകളില്‍ പോലും ജീവന്‍ നഷ്ടപ്പെടുന്നത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ മൂലമാണെന്നും അധികൃതരുടെ ഭാഗത്ത് നടപടികള്‍ ഉണ്ടാകാത്തത് കൊണ്ടാണ് ജനകീയ വിചാരണ നടത്താന്‍ തീരുമാനിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിക്ക് പന്താവൂരിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതലാണ് അമിത വേഗതയിലെത്തിയ ബസുകാരെ തടഞ്ഞു താക്കീത് ചെയ്തത്.
അപകടമരണങ്ങര്‍ കുറക്കാന്‍ കഴിഞ്ഞെങ്കിലും മുന്നറിയിപ്പ് ബോര്‍ഡുകളോ, റോഡിന്റെ ഗതിയറിയുന്നതിനുള്ള ലൈറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് മൂലം ഡിവൈഡറുകള്‍ മുഴുവന്‍ രാത്രി കാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.