
തിരുവനന്തപുരം: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 14 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ പരിശോധനയെ തുടര്‍ന്നാണ് നടപടി. കല്പ്പ ഡ്രോപ്പ്സ്, ഓണം കോക്കനട്ട്, അമൃത പ്യുവര്‍, കേരളാ കോക്കോ ഫ്രഷ്, എ വണ്‍ സുപ്രിം, കേരളാ ടേസ്റ്റി ഡബിള്‍ ഫില്‍ട്ടേര്‍ഡ്, ടി.സി നാദാപുരം, നട്ട് ടേസ്റ്റി, കോക്കോ പാര്‍ക്ക്, കല്‍പ്പക ഫില്‍റ്റേര്‍ഡ്, പരിശുദ്ധി, നാരിയല്‍ ഗോള്‍ഡ്, കോക്കോഫിനാ നാച്യുറല്‍, പ്രീമിയര്‍ ക്വാളിറ്റി എ.ആര് പ്യുവര്‍ എന്നീ ബ്രാന്‍ഡുകള്‍ക്കാണ് നിരോധനം.
നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ സംഭരിക്കുന്നതും വില്‍ക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ടി.വി അനുപമയുടെ ഉത്തരവില്‍ പറയുന്നുണ്ട്. പാമോയില്‍, പാംകെര്‍നല്‍ ഓയില്‍, മിനറല്‍ ഓയില്‍ എന്നിവയാണ് മായംചേര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് നാളികേര വികസന ബോര്‍ഡിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ലാബുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നേരത്തേ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒന്‍പത് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചിരുന്നു. കേര പ്ലസ്, ഗ്രീന്‍ കേര, കേര എ-വണ്‍, കേര സൂപ്പര്‍, കേരള ഡ്രോപ്പ്സ്,ബ്ലെയ്സ്, പുലരി, കൊക്കോ സുധം, കല്ലട പ്രിയം എന്നീ ബ്രാന്‍ഡുകളാണ് നേരത്തേ നിരോധിച്ചത്.