2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സംസ്ഥാനത്ത് 121 പേര്‍ക്കു കൂടി കൊവിഡ് 79 പേര്‍ക്ക് രോഗമുക്തി മരണം 23 ആയി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 121 പേര്‍ക്കു കൊവിഡ്-19 സ്ഥിരീകരിച്ചു. മരിച്ച ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 79 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്: തൃശൂര്‍- 26, കണ്ണൂര്‍- 14, പത്തനംതിട്ട- 13, മലപ്പുറം- 13, പാലക്കാട് – 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ- 5, ഇടുക്കി- 5, എറണാകുളം- 5, തിരുവനന്തപുരം- 4, കാസര്‍കോട്- 4. ഇതില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈത്ത്- 24, സഊദി അറേബ്യ- 14, യു.എ.ഇ- 13, ഖത്തര്‍- 13, ഒമാന്‍- 7, ബഹ്‌റൈന്‍- 3, നൈജീരിയ- 2, മലേഷ്യ- 1, റഷ്യ- 1) 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും (തമിഴ്‌നാട്- 10, കര്‍ണാടക- 6, ഡല്‍ഹി- 5, മഹാരാഷ്ട്ര- 4, ഹരിയാന- 1) വന്നവരാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (എറണാകുളം- 2, കൊല്ലം- 1, ഇടുക്കി- 1, പാലക്കാട്-1) രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (തൃശൂര്‍- 2, എറണാകുളം- 1) കണ്ണൂര്‍ ജില്ലയിലെ 9 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു.
ഈ മാസം 24ന് മലപ്പുറം ജില്ലയില്‍ മരിച്ച തമിഴ്‌നാട് സ്വദേശി അരസാകരന്റെ (55) തുടര്‍ പരിശോധനഫലം ഇന്നലെ പൊസിറ്റീവായി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 23 ആയി.
രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്: കൊല്ലം- 18, കണ്ണൂര്‍- 13, ആലപ്പുഴ- 8, കോട്ടയം- 8, കോഴിക്കോട്- 8, മലപ്പുറം- 7, തൃശൂര്‍- 5, എറണാകുളം- 4 (ഒരു ആലപ്പുഴ സ്വദേശി, ഒരു കൊല്ലം സ്വദേശി), തിരുവനന്തപുരം- 3, പാലക്കാട്- 3, കാസര്‍കോട്- 2. ഇതോടെ 2,057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,229 പേര്‍ ഇതുവരെ രോമുക്തി നേടി. വിവിധ ജില്ലകളിലായി 1,80,617 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 281 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതിയ മൂന്നിടങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി. തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുനിസിപ്പാലിറ്റി (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 16,19,21,30,31,35,36), ശ്രീനാരായണപുരം(7,8), മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് (മുഴുവനും) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷന്‍ (42, 44, 45), കല്ലുവാതുക്കല്‍ (8, 10, 11, 13), പാലക്കാട് ജില്ലയിലെ വിളയൂര്‍ (13) എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.