2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

 

തിരുവനന്തപുരം: പ്രളയം മൂലമുള്ള ഉല്‍പാദന നഷ്ടത്തിനിടെ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയുടെ ലഭ്യതയും കുറഞ്ഞതോടെ സംസ്ഥാനത്ത് താല്‍ക്കാലിക ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തി. വൈകിട്ട് 6.30 മുതല്‍ 9.30 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക.
വൈദ്യുതി കമ്മി പരിഹരിക്കുന്നത് വരെ ഇത് തുടരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
പ്രളയത്തെ തുടര്‍ന്ന് പന്നിയാര്‍, ലോവര്‍പെരിയാര്‍, പെരിങ്ങല്‍കുത്ത് ഉള്‍പ്പെടെ ഏഴ് ജലവൈദ്യുതി നിലയങ്ങളും കുത്തുങ്കല്‍, മണിയാര്‍ തുടങ്ങിയ സ്വകാര്യ നിലയങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
ഇതുമൂലമുള്ള വൈദ്യുതി കമ്മി മറ്റ് നിലയങ്ങളിലെ ഉല്‍പാദനം കൂട്ടിയും കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയും കൊണ്ടാണ് മറികടന്നിരുന്നത്. എന്നാല്‍ താല്‍ച്ചറില്‍ നിന്നും 200 മെഗാവാട്ടും കൂടംകുളത്തുനിന്നുള്ള 266 മെഗാവാട്ടും ലഭിക്കുന്നത് ഇന്നലെ നിലച്ചു. ഇതോടെയാണ് ലോഡ് ഷെഡ്ഡിങ് വേണ്ടിവന്നത്.
സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 700 മെഗാവാട്ടിന്റെ കുറവാണുള്ളത്. നിലവില്‍ 65.19 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം.
ജലവൈദ്യുതി നിലയങ്ങളില്‍ നിന്നായി മൊത്തം 31.91 ദശലക്ഷം യൂനിറ്റാണ് ഉല്‍പാദിപ്പിക്കുന്നത്. ബാക്കി കേന്ദ്രപൂളിലും പുറമെ നിന്ന് വാങ്ങുന്ന വൈദ്യുതിയും ഉപയോഗിച്ചാണ് നികത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.