2017 September 23 Saturday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും

 

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന (പി.എം.എഫ്.ബി.വൈ) ഇന്‍ഷുറന്‍സ് പദ്ധതി, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ ഈ വര്‍ഷം രണ്ടണ്ടാം വിളക്കാലത്ത് (റാബി 2016-17 ) സംസ്ഥാനത്ത് നടപ്പാക്കും.
ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നടപ്പുസീസണില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പുഞ്ച നെല്‍കൃഷിക്കും എല്ലാ ജില്ലകളിലെയും വാഴ, മരച്ചീനി എന്നീ വിളകള്‍ക്കും പ്രകൃതിക്ഷോഭങ്ങള്‍, കീടരോഗാക്രമണം എന്നിവ മൂലമുണ്ടണ്ടാകുന്ന ഉല്‍പാദന നഷ്ടത്തിനുമാണ് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നത്.
അഗ്രിക്കള്‍ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യയാണ് പി.എം.എഫ്.ബി.വൈ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ രണ്ടണ്ടാം വിളയ്ക്കും മൂന്നാം വിള നെല്‍കൃഷിക്കും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ വാഴകൃഷിക്കും ഇടുക്കി, പാലക്കാട് ജില്ലകളിലെ രണ്ടണ്ടാം വിള കൃഷി ഇറക്കുന്ന കരിമ്പു കൃഷിക്കും കാസര്‍കോട് , കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കശുമാവ് കൃഷിക്കും പാലക്കാട് ജില്ലയിലെ മാവ് കൃഷിക്കും ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ പഞ്ചായത്തുകളിലെ ശീതകാല പച്ചക്കറി വിളകള്‍ക്കുമായിരിക്കും ആനുകൂല്യം ലഭിക്കുക.
നെല്‍കൃഷിക്ക് റാബി സീസണില്‍ ഇന്‍ഷുര്‍ ചെയ്യുന്ന തുകയുടെ 1.5 ശതമാനവും മറ്റു വിളകള്‍ക്ക് അഞ്ചുശതമാനവും ആയിരിക്കും പ്രീമിയം നിരക്ക്.
പദ്ധതിയില്‍ ചേരുന്നതിനുളള അവസാന തിയതി 2017 ജനുവരി 15. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.
വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുമായോ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഓഫിസുമായോ അഗ്രിക്കള്‍ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റിജിയണല്‍ ഓഫിസുമായോ (0471- 2334493) ബന്ധപ്പെടാവുന്നതാണെന്ന് കൃഷി വകുപ്പ് അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.