2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞം നടത്തും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സാക്ഷരതാ യജ്ഞത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും മാതൃകയില്‍ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്.

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി, കേരള) സംഘടിപ്പിച്ച പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ ഏകോപന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒരു മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഗ്രഥിച്ച് നടപ്പിലാക്കുന്ന സംവിധാനമാണ് വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ .പ്രസാദ് അധ്യക്ഷത വഹിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ.വി. മോഹന്‍കുമാര്‍, എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ..എ.പി. കുട്ടികൃഷ്ണന്‍, ഐ.റ്റി@ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ. അന്‍വര്‍ സാദത്ത്, സ്‌കോള്‍ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖലീല്‍ കെ.എം എന്നിവര്‍ സംസാരിച്ചു.

രണ്ടു ദിവസം നീളുന്ന ശില്‍പശാലയില്‍ നിഷ്, ആര്‍.എം.എസ്.എ, എസ്.എസ്.എ, എന്‍.ആര്‍.എച്ച്.എം, ഐകോണ്‍, ബ്ലൈന്റ് ഫെഡറേഷന്‍, സാമൂഹ്യനീതി വകുപ്പ്, ഐ.ഇ.ഡി.സി, ഐ.ഇ.ഡി.സി.എസ് തുടങ്ങിയവയുടെ പ്രതിനിധികളുണ്ട്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News