2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

സംസ്ഥാനത്തെ 471 പൊലിസ് സ്റ്റേഷനുകളില്‍ ഇനി സി.സി.ടി.വി ക്യാമറ

തിരുവനന്തപുരം: സംസ്ഥാനത്തെ 471 പൊലിസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കും. ലോക്കപ്പുള്ള എല്ലാ സ്റ്റേഷനുകളിലും ഇത് നിര്‍ബന്ധമാക്കും. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് .രണ്ടു ദിവസത്തിനുള്ളില്‍ ക്യാമറ സ്ഥാപിക്കാനാണ് ഡി.ജി.പിയുടെ ഉത്തരവ്.

ക്യാമറ സ്ഥാപിച്ചതിനുശേഷം പണത്തിനായി ബില്ലുകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ എസ്.പിക്ക് കൈമാറണമെന്നും ബെഹ്‌റ പറഞ്ഞു. സ്റ്റേഷനിലെ കമ്പ്യൂട്ടറുമായി സി.സി.ടി.വി ബന്ധിപ്പിക്കണം. എല്ലാ ആഴ്ച്ചയിലും ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ ഡി.വി.ഡിയിലേക്ക് മാറ്റണം. എന്നും ഉത്തരവിലുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.