2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

സംസ്ഥാനത്തെ ബധിര-മൂക വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം സ്വപ്‌നം മാത്രം

കണ്ണൂര്‍: ഉപരിപഠനത്തിനായി സംസ്ഥാനത്ത് സ്ഥാപന സൗകര്യമില്ലാത്തത് ആയിരക്കണക്കിന് ബധിര-മൂക വിദ്യാര്‍ഥികളുടെ പഠനം സ്വപ്‌നത്തിലൊതുക്കുന്നു. സംസ്ഥാനത്ത് മൂന്ന് പോളിടെക്‌നിക് കോളജുകളാണ് നിലവില്‍ ഇവര്‍ക്ക് ഉപരിപഠനത്തിന് ആകെയുള്ളത്. കളമശേരി, കോഴിക്കോട്, തിരുവനന്തപരും എന്നിവിടങ്ങളില്‍ 16 വീതം സീറ്റുകളാണുള്ളത്. കണ്ണൂരില്‍ ആകെയുള്ളത് ഒരു പ്ലസ്ടു വിദ്യാലയം മാത്രം. സമ്പന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനത്ത് പോയാണ് ഇപ്പോള്‍ ഉപരിപഠനം നടത്തുന്നത്. അങ്ങനെ പഠനം പൂര്‍ത്തിയാക്കിയ പലരും എന്‍ജിനിയറിങ് മേഖലയിലേക്ക് പ്രവേശിക്കുന്നുമുണ്ട്. കാസര്‍കോട്ട് സ്വകാര്യമേഖലയില്‍ ബി.എ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കണ്ണൂരിലെ വിദ്യാര്‍ഥികള്‍ക്ക് അത് ഉപകരിക്കുന്നില്ല.
ബധിര-മൂക വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ പരിശീലനം നേടിയ അധ്യാപകരും ജില്ലയില്‍ കുറവാണ്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും മൂന്ന് ശതമാനം സംവരണം ഇവര്‍ക്കുണ്ട്. എന്നാല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പഠിക്കുകയെന്നതും ഇവര്‍ക്കു വെല്ലുവിളിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.