
ഷില്ലോങ്: കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നും ആവശ്യങ്ങള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ യാജിക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്നും ജനാധിപത്യം ക്ഷയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ മാത്രമല്ല തൊഴിലാളികളുടെയും അവകാശങ്ങള്‍ കേന്ദ്രം കവരുകയാണെന്ന് മാണിക് സര്‍ക്കാര്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ സര്‍ക്കാര്‍ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോവുകയാണ്. കരിഞ്ചന്തകാര്ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും എതിരേ കേന്ദ്രം നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും മാണിക് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.