2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

സംസ്ഥാനം ഫെബ്രുവരിയിലെ റെക്കോര്‍ഡ് ചൂടില്‍; താല്‍കാലിക പ്രതിഭാസമെന്ന് നിരീക്ഷകര്‍

#കെ. ജംഷാദ്

കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കനക്കുന്നു. രാജ്യത്ത് ഈ വര്‍ഷം ആദ്യമായി ഏറ്റവും കൂടിയ ചൂടായ 40 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ രേഖപ്പെടുത്തിയതിനു പിന്നാലെ തിരുവനന്തപുരത്തും റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം 38.2 ഡിഗ്രിയാണ് തിരുവനന്തപുരത്ത് ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില. കേരളത്തില്‍ 2019ല്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂടാണിത്.

സാധാരണയില്‍ നിന്ന് 5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ കൂടിയത്. 2007 ഏപ്രിലിലാണ് നേരത്തെ തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. 38 ഡിഗ്രിയാണ് അന്നു രേഖപ്പെടുത്തിയത്. മധ്യപ്രദേശിലെ കര്‍ഗോണിലാണ് രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ഈ വര്‍ഷം 40 ഡിഗ്രി സെല്‍ഷ്യസ് താപനില ആദ്യമായി രാജ്യത്ത് രേഖപ്പെടുത്തിയത് ഇവിടെയാണ്.

തമിഴ്‌നാടിനു മുകളിലൂടെ കര്‍ണാടക വരെ നീളുന്ന ന്യൂനമര്‍ദപാത്തി (ട്രഫ്)ന്റെ സ്വാധീനം മൂലം തിരുവനന്തപുരം മേഖലയില്‍ കടല്‍കാറ്റ് പ്രവേശിക്കാത്ത സാഹചര്യമാണ് ചൂട് കൂട്ടിയതെന്നും താല്‍കാലിക പ്രതിഭാസമാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.