2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

സംഘര്‍ഷം; പാവനാത്മാ കോളജില്‍ തെരഞ്ഞെടുപ്പ് മാറ്റി

മുരിക്കാശ്ശേരി: പാവനാത്മാ കേളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഇന്നലെ രാവിലെയാണ് പാവാനാത്മാ കോളജ് കാംപസില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റിനു പരാതി നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രശ്‌നം വഷളാവുകയായിരുന്നു. എസ്എഫ്‌ഐ നോമിനേഷന്‍ നല്‍കിയെങ്കിലും സമയം വൈകിയെന്ന് പറഞ്ഞ് മനേജ്‌മെന്റ് നോമിനേഷന്‍ നിരസിച്ചു.
ഇതേ തുടര്‍ന്ന് കാംപസിന് പുറത്ത് ഇരു സംഘടനയിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പിന്നീട് പൊലിസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
പൊലിസും മാനേജ്‌മെന്റും പാര്‍ട്ടി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇലക്ഷന്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.