2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഷോക്കേറ്റ് യുവാവ് മരിച്ചു

വെള്ളറട: ടി.വിയുടെ കേബിളില്‍നിന്നു ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. പാറവളവ് പഞ്ചാകുഴി കാവിന്‍പുറത്ത് വീട്ടില്‍ കൃഷ്ണന്റെയും പരേതയായ എബിലിയുടെയും മകന്‍ ബിനു (32) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി 7.30നായിരുന്നു സംഭവം. ടി.വിയുടെ കേബിള്‍ കണക്ട് ചെയ്യുന്നതിനിടെയാണ് ബിനുവിന് ഷോക്കേറ്റത്. പനച്ചമൂട്ടില്‍ പോയിരുന്ന പിതാവ് എട്ടു മണിയോടെ തിരികെ വീട്ടിലെത്തി കതകു തുറന്നപ്പോള്‍ മകന്‍ ബോധരഹിതനായി കിടക്കുന്നതു കണ്ടു.
ഉടന്‍തന്നെ കാരക്കോണം സി.എസ്.ഐ മെഡിക്കല്‍കോളജില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സഹോദരങ്ങള്‍: ബിന്ദു, ബിജു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.