2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഷൊര്‍ണൂര്‍ എം.എല്‍.എ രാജിവെച്ച് അന്വേഷണം നേരിടണമെന്ന്

ചെര്‍പ്പുളശ്ശേരി: ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ പരാതിയില്‍ സി.പി.എം നേതാവും ഷൊര്‍ണൂര്‍ എംഎല്‍.എ യുമായ പി.കെ ശശിക്കെതിരെ പൊലിസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തമാക്കാന്‍ യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമതി യോഗം തീരുമാനിച്ചു.
പീഢനാരോപണത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയിട്ടും പരാതി പൊലിസിനു കൈമാറാത്ത പാര്‍ട്ടി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. സ്ത്രീകളുടെ മാനാഭിമാനമാണ് സര്‍ക്കാറിന്റെ പ്രഥമ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി
വിജയന്‍, പീഢനാരോപിതനായ തന്റെ കീഴിലുള്ള ഒരു എം.എല്‍.എക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറാവണമെന്ന് യോഗം അഭ്യര്‍ഥിച്ചു. പ്രസിഡണ്ട് സി.എ സാജിത് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് ഉദ്ഘാഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായ ബി.എസ് മുസ്തഫ തങ്ങള്‍ ,മുജീബ് മല്ലിയില്‍, വി.പി ഫാറൂഖ് മാസ്റ്റര്‍, സക്കരിയ കൊടുമുണ്ട, കെ.പി.എം സലീം, മാടാല മുഹമ്മദലി, റിയാസ് നാലകത്ത്, എം.എന്‍ നൗഷാദ്, കെ.എ സമദ് മാസ്റ്റര്‍, ഒ.കെ സവാദ്, കബീര്‍ പട്ടിശ്ശേരി, സി.എ റാസി, കെ.എ റഷീദ്, കെ.എം കുഞ്ഞു മുഹമ്മദ്, പി.ടി ഹംസ, ഇസ്മയില്‍ വിളയൂര്‍, ടി. സൈനുല്‍ ആബിദ്, ഉനൈസ് മാരായമംഗലം, വി.പി നിഷാദ്, ഇ.പി ശിഹാബ് മാസ്റ്റര്‍, എന്‍.കെ.എം ബഷീര്‍, ഇ.കെ സമദ് മാസ്റ്റര്‍, ഇല്യാസ് തറമ്മല്‍, അര്‍സല്‍ എരേരത്ത്, കെ.ടി അബ് ദുല്ല, ഷമീര്‍ പഴേരി, അഷറഫ് വാഴമ്പുറം, നാസര്‍ അത്താപ്പ, പി.എം സലാഹുദീന്‍, യു.ടി താഹിര്‍, സദഖത്തുല്ല, മുസ്തഫ പിലാക്കല്‍, ഉമ്മര്‍ ചോലശ്ശേരി പ്രസംഗിച്ചു.
ഒറ്റപ്പാലം: സി.പി.എം എം.എല്‍.എ പി.കെ ശശി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടു. ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈഗിംക ആക്രമണ പരാതി സംസ്ഥാന വനിതാ കമ്മീഷന്‍ സംഭവത്തെ നിസാരമായി കാണുന്നത് സ്ത്രീത്വത്തോടുള്ള അവഹേളനയാണെന്നും വനിത ലീഗ് ജില്ല ഭാരവാഹികള്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവിനു പോലും നീതി ലഭിക്കുന്നില്ല എന്നത് എല്‍.ഡി.എഫ് ഭരണത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല എന്നതിന്റെ തെളിവാണ്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് നിയമവാഴ്ചയെ തകര്‍ക്കുന്ന ഭരണകൂടത്തിന്റെ ഇത്തരം നിലപാട് കൈവെടിഞ്ഞ് അന്വേഷണം പൊലിസിനു കൈമാറുന്ന നടപടിയുണ്ടാകണമെന്ന് വനിതാ ലീഗ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സാലിഹ, ജനറല്‍ സെക്രട്ടറി ഷംല ഷൗക്കത്ത് ആവശ്യപ്പെട്ടു.
ചെര്‍പ്പുളശ്ശേരി: ആരോപണ വിധേയനായ ഷൊര്‍ണൂര്‍ എം.എല്‍.എ നിയമത്തെ വെല്ലുവിളിക്കാതെ രാജിവെച്ച് മാന്യത തെളിയിക്കാന്‍ ബാധ്യസ്ഥനാണെന്നും അതിനുള്ള മാന്യത കാണിക്കണമെന്നും മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ.എ.അസീസ് പറഞ്ഞു. യു.ഡി.എഫ്. മുനിസിപ്പല്‍ കമ്മിറ്റി ചെര്‍പ്പുളശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.കെ.സാദിഖലി അധ്യക്ഷനായ യോഗത്തില്‍ പി.പി.വിനോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പി. പി രാംകുമാര്‍, കെ.മുഹമ്മദ് വാപ്പുട്ടി, പ്രഭാകരന്‍ മാസ്റ്റര്‍, എന്‍.കെ.ബഷീര്‍, കെ.എം.ഇസ്ഹാഖ്, വീരാന്‍ ഹാജി, ഇഖ്ബാല്‍ ദുറാനി, സി.എ.ബക്കര്‍, ശ്രീലജ വാഴക്കുന്നത്ത് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.മണ്ണാര്‍ക്കാട്: സ്ത്രീ പീഡന ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ സ്ഥാനം രജിവെക്കണമെന്നാവശ്യപ്പെട്ട് തെങ്കര പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പുഞ്ചക്കോട് നിന്നും തുടങ്ങിയ പ്രകടനം തെങ്കര സെന്ററില്‍ സമാപിച്ചു. പ്രകടനത്തിന് ടി.കെ ഹംസക്കുട്ടി, വി.എച്ച് സൈനുദ്ദീന്‍, റഷീദ് കോല്‍പാടം, റസാഖ്, അന്‍വര്‍, ഷമീര്‍, ഉബൈദ്, ഷമീര്‍, ജംഷീര്‍ നേതൃത്വം നല്‍കി. സമാപന പരിപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി.കെ മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വി.എച്ച് സൈനുദ്ദീന്‍ അധ്യക്ഷനായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.