2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഷുക്കൂര്‍ വധക്കേസ്: സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

സ്വയം പ്രഖ്യാപിത രാജാക്കന്മാര്‍ വാഴുമ്പോള്‍ കോടതിക്ക് കണ്ണടയ്ക്കാനാവില്ല. രാജേഷിനും ജയരാജനും അന്വേഷണ സംഘം സഹായം ചെയ്തുവെന്നു വേണം കരുതാന്‍. കോടതിയുടെ മനസാക്ഷിക്കു പോലും ഇളക്കം തട്ടിച്ച സംഭവമാണിത്. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണുനീര്‍ കാണാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധി. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹരജിയിലാണ് ഉത്തരവ്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ശരിവച്ചാണ് ഹൈക്കോടതിയുടെ വിധി.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി.വി രാജേഷ് എം.എല്‍.എയും സംരക്ഷിക്കാന്‍ പൊലിസ് ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കാതിരുന്നത്. കേസില്‍ തുടരന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്വയം പ്രഖ്യാപിത രാജാക്കന്മാര്‍ വാഴുമ്പോള്‍ കോടതിക്ക് കണ്ണടയ്ക്കാനാവില്ല. രാജേഷിനും ജയരാജനും അന്വേഷണ സംഘം സഹായം ചെയ്തുവെന്നു വേണം കരുതാന്‍. കോടതിയുടെ മനസാക്ഷിക്കു പോലും ഇളക്കം തട്ടിച്ച സംഭവമാണിത്. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണുനീര്‍ കാണാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

കേസില്‍ അന്വേഷണം നടത്താനാവില്ലെന്ന സി.ബി.ഐ നിലപാട് ഫെഡറര്‍ സംവിധാനത്തിനു വെല്ലുവിളിയാണ്. അന്വേഷണം നടത്താന്‍ കഴിയില്ലെന്നു പറഞ്ഞ് സി.ബി.ഐക്ക് ഒഴിയാനാവില്ലെന്നും കോടതി ഉത്തരവിട്ടു.

കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററുമായ ഷുക്കൂറി (24)നെ 2010 ഫെബ്രുവരി 20 നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് പരസ്യവിചാരണ ചെയ്തു കൊലപ്പെടുത്തിയത്. പി ജയരാജനും കല്യാശേരി എം.എല്‍.എ ടി.വി രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടതെന്നു പൊലിസ് കണ്ടെത്തിയിരുന്നു. രണ്ടര മണിക്കൂര്‍ നേരം ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് അന്നുതന്നെ ആവശ്യം ഉയര്‍ന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.