2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഷവോമിയുടെ ഡ്രോണ്‍ ക്യാമറ 25ന് പുറത്തിറങ്ങും

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ ഡ്രോണ്‍ ക്യാമറ ഈ മാസം 25ന് പുറത്തിറങ്ങും. ഷവോമിയുടെ ഏറെക്കാലത്തെ പരിശ്രമമാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്. ശരീര ചലനം കൊണ്ട് നിയന്ത്രിക്കാവുന്ന തരത്തിലുള്ള അതി നൂതന സംവിധാനമുപയോഗിച്ചാണ് ഡ്രോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ ഫോര്‍കെ റെസലൂഷനോടുകൂടി ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

ഏറെ ഉയരത്തില്‍ നിന്നുവരെ ചിത്രങ്ങളും വിഡിയോകളും വളരെ വ്യക്തമായി ഇത് മുഖേന എടുക്കാന്‍ സാധിക്കും. ഇതേ സംവിധാനമുപയോഗിച്ച് വയര്‍ലെസ് ചാര്‍ജര്‍,വിര്‍ച്ച്വല്‍ സിം കാര്‍ഡ്,റോബോട്ടിക് ഉത്പന്നങ്ങള്‍ എന്നിവ പുറത്തിറക്കുന്നുണ്ട്. എം.ഐ ബ്രാന്റ് 2,എം.ഐ വി.ആര്‍ ഡിവൈസുകളും ഷിയോമി അടുത്ത മാസം പുറത്തിറക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.