2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഷിമോണ്‍ പെരസിന് വിട നല്‍കാന്‍ മഹ്്മൂദ് അബ്ബാസും നെതന്യാഹുവും വേദി പങ്കിട്ടു

തെല്‍അവീവ്: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഇസ്്‌റാഈല്‍ പ്രസിഡന്റും നൊബേല്‍ ജേതാവുമായ ഷിമോണ്‍ പെരസിന്റെ മൃതദേഹം സംസ്‌കരിച്ചു. ലോകനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാദെ, ജര്‍മന്‍ പ്രസിഡന്റ് ജോഷിം ഗ്വാക് തുടങ്ങിയവരും ഇസ്്‌റാഈല്‍ നേതാക്കളും പങ്കെടുത്തു.
സംസ്‌കാര ചടങ്ങിലെ ഫലസ്തീന്‍ പ്രസിഡന്റിന്റെ സാന്നിധ്യം പെരസിന്റെ സമാധാന സന്ദേശത്തിന്റെ ശേഷിപ്പാണെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അനുസ്്മരിച്ചു.
25 വര്‍ഷത്തിനു ശേഷമാണ് ഇസ്്‌റാഈല്‍ നേതാവിന്റെ അന്ത്യകര്‍മ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഫലസ്്തീന്‍ നേതാക്കള്‍ ജറൂസലേമില്‍ പ്രവേശിക്കുന്നത്.
മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, യു.എസ് കോണ്‍ഗ്രസിലെ 20 അംഗങ്ങള്‍ എന്നിവരും എത്തിയിരുന്നു.
മധ്യജറുസലേമില്‍ റോഡുകളടച്ച് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇസ്്‌റാഈല്‍ പ്രധാനമന്ത്രി യിത്ഷാക് റബിനിനെ 1995 ല്‍ ജൂതന്‍ വധിച്ച ശേഷം ഇതാദ്യമായാണ് ഒരു ഇസ്്‌റാഈല്‍ നേതാവിന്റെ സംസ്‌കാരത്തിനു ഇത്രയേറെ പ്രാധാന്യമുണ്ടാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.