2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് വീണ്ടും സുപ്രിംകോടതി

 

ന്യൂഡല്‍ഹി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന മുന്‍ ഉത്തരവ് ആവര്‍ത്തിച്ച് സുപ്രിംകോടതി. നിയമസഭാംഗമെന്ന നിലയ്ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാനാവില്ലെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. നിയമസഭയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാനും കഴിയില്ല. തന്നെ അയോഗ്യനാക്കി ഹൈക്കോടതി പുറപ്പെടുവിച്ച രണ്ടാമത്തെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയിരുന്നു. ഷാജിയുടെ അപേക്ഷയില്‍ അതേ കോടതിതന്നെ രണ്ടാഴ്ചത്തേക്ക് വിധി സ്‌റ്റേ ചെയ്തു. ഷാജിയുടെ ഹരജിയില്‍ കഴിഞ്ഞമാസം സുപ്രിംകോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യുകയും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
ഇതിനു പിന്നാലെ അഴീക്കോട്ടെ സി.പി.എം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഷാജി നല്‍കിയ ഹരജിയിലാണ് ഇന്നലത്തെ സുപ്രിംകോടതി നടപടി. ഹരജിക്കാരനുവേണ്ടി അഭിഭാഷകരായ ഹാരിസ് ബീരാനും സയ്യിദ് മര്‍സൂക് ബാഫഖിയും ഹാജരായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News