2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഷാക്കിബാണ് താരം

 

സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ് സെമി സാധ്യത സജീവമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 62 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് സെമി സാധ്യത സജീവമാക്കിയത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിഞ്ഞ തുടക്കമായിരുന്നു ബംഗ്ലാദേശിന് ലഭിച്ചത്. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ കുടങ്ങിയ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് 200 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

തമീം ഇഖ്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ ഇന്നിങ്‌സാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. തമീം 53 പന്തില്‍ 36 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടി ഷാക്കിബുല്‍ ഹസനും ബാറ്റ് കൊണ്ട് കരുത്ത് കാണിച്ചു. 69 പന്തില്‍ 51 റണ്‍സാണ് ഷാക്കിബിന്റെ സമ്പാദ്യം.

എന്നാല്‍ മുഷ്ഫിഖുര്‍ റഹീമിന്റെ ഇന്നിങ്‌സാണ് ബംഗ്ലാദേശ് സ്‌കോര്‍ 250 കടക്കാന്‍ സഹായിച്ചത്. 87 പന്തില്‍ 83 റണ്‍സടിച്ച മുഷ്ഫിഖുര്‍ നാല് ബൗണ്ട@റിയും ഒരു സിക്‌സറും നേടി. മഹമ്മൂദുള്ള 27 റണ്‍സുമായും മുസദ്ദിക് ഹുസൈന്‍ 35 റണ്‍സുമായും മികച്ച പിന്തുണ നല്‍കി. അഫ്ഗാന്‍ നിരയില്‍ 39 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുജീബ് തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. 75 പന്തില്‍ നിന്ന് 47 റണ്‍സുമായി ഗുല്‍ബാദിന്‍ നായിബ് മടങ്ങി. ബാക്കി എല്ലാവരും 30 താഴെ മാത്രമാണ് റണ്‍സെടുത്തത്.

മികച്ച പ്രതീക്ഷയിലെത്തിയ നബി പൂജ്യനായി പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. സമിഉള്ള ഷെര്‍വാനിയാണ് അല്‍പം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. 51 പന്തില്‍ നിന്ന് 49 റണ്‍സുമായി താരം പുറത്താകാതെ നിന്നു. നാല് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസനാണ് അഫ്ഗാന്റെ അടിവേരറുത്തത്. 10 ഓവര്‍ എറിഞ്ഞ ഷാക്കിബ് 29 റണ്‍സ് വിട്ട് നല്‍കി അഞ്ച് വിക്കറ്റ് സ്വന്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News