2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

ഷവോമിയുടെ റെഡ് മി വൈ സമാര്‍ട്‌ഫോണ്‍

കൊച്ചി : ആഗോള മുന്‍നിര സാങ്കേതികവിദ്യാ സേവന ദാതാക്കളായ ഷവോമിയുടെ, പുതിയ സ്മാര്‍ട് ഫോണ്‍, റെഡ് മി വൈ പരമ്പര വിപണിയില്‍ എത്തി. റെഡ് മി വൈ 1, റെഡ് മി വൈ 1 ലൈറ്റ് എന്നിവയാണ് പുതിയ സ്മാര്‍ട് ഫോണുകള്‍. ഇതോടൊപ്പം ആഗോള വിപണിയില്‍ എംഐയുഐ 9-ഉം അവതരിപ്പിച്ചിട്ടുണ്ട്.

എംഐയുഐയ്ക്ക് 280 ദശലക്ഷം ഉപഭോക്താക്കള്‍ ആണുള്ളത്. 220 പ്രദേശങ്ങളിലായി 56 ഭാഷകളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എംഐയുഐ 8, സ്‌ക്രോളിങ്ങ് സ്‌ക്രീന്‍ ഷോട്‌സ്, എസ്എംഎസ് കോളര്‍ ഐഡി, ഡ്യുവല്‍ ആപ്‌സ്, സെക്കന്‍ഡ് സ്‌പേയ്‌സ് തുടങ്ങി ഒട്ടേറെ പുതുമകള്‍ നിറഞ്ഞതായിരുന്നു.

എംഐയുഐ 9-ഉം നിരവധി സവിശേഷതകള്‍ ഉള്ളവയാണ്. സ്പ്ലീറ്റ് സ്‌ക്രീന്‍, ആനിമേഷന്‍സ്, സ്മാര്‍ട് ഫോട്ടോ എഡിറ്റിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സെല്‍ഫി ലൈറ്റോടുകൂടിയതാണ് റെഡ് മി വൈ 1, ഏതു പ്രതികൂല കാലാവസ്ഥയിലും വ്യക്തമായ ചിത്രം ലഭ്യമാക്കുന്ന 16 എംപി മുന്‍കാമറയാണ് പ്രത്യേകത. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, കോണിങ്ങ് ഗോറില്ല ഗ്ലാസ്, 13 എംപി പിന്‍കാമറ, 3080 എംഎഎച്ച് ബാറ്ററി എന്നിവയും ശ്രദ്ധേയമാണ്.
3 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയോടുകൂടിയ റെഡ് മി വൈ 1 ന്റെ വില 8999 രൂപ, 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്ള ഫോണിന്റെ വില 10,999 രൂപ.
റെഡ് മി വൈ 1 ലൈറ്റ്, ഒക്ടാ-കോര്‍ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 425 പോസസര്‍, 2ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 13 എംപി പിന്‍ കാമറ, 3080 എംഎഎച്ച് ബാറ്ററി എന്നിവയോടു കൂടിയതാണ്. വില 6999 രൂപ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.