2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ശ്രോതാക്കളുടെ പിരിശം ഏറ്റുവാങ്ങി മാപ്പിളകലാ അക്കാദമിയുടെ ‘ഇശല്‍ പിരിശം’

വാണിമേല്‍: കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ഇശല്‍ പിരിശം-2019’ ശ്രോതാക്കള്‍ക്ക് പിരിശമേറിയ അനുഭവമായി. വാണിമേല്‍ ക്രസന്റ് ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം വാണിമേല്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ അഷ്‌റഫ് അധ്യക്ഷനായി. മാപ്പിളകലാ അക്കാദമി വനിതാ വിങ് ജില്ലാ ചെയര്‍ പേഴ്‌സണ്‍ പി.കെ നസീമ മുഖ്യ പ്രഭാഷണം നടത്തി. യു.എസ്.എസ് നേടിയ അബ്‌റാര്‍ നഈം, ടി.കെ മിന്‍ഹ, മുഹമ്മദ് നവാല്‍, മിന്‍ഹ തോട്ടത്തില്‍, ദിയാ ശരീഫ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കലാരംഗത്ത് മികവ് പുലര്‍ത്തിയ ഡോ. ടി.കെ അബ്ദുറഹ്മാന്‍, ബാബു ഇയ്യങ്കോട്, മുഹമ്മദ് കല്ലാച്ചി, പി. അബുഹാജി എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കൊറ്റാല, മാപ്പിള കവി കുന്നത്ത് മൊയ്തു മാസ്റ്റര്‍, എം.എ വാണിമേല്‍, സി.കെ തോട്ടക്കുനി , സുബൈര്‍ വെള്ളിയോട്, വി.എം ഖാലിദ്, സി.വി അഷ്‌റഫ്, സുബൈര്‍ ചുഴലിക്കര, അസ്‌ലം കളത്തില്‍ ടി.കെ മുഹമ്മദ് അസ്‌ലം, വി.പി സൂപ്പി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നറ സംഗീത രാവിന് സല്‍മാന്‍ വടകര, നിഷിത തലശേരി, സിറാജ് വടകര, ദിയാ ശരീഫ്, നജ്മു സാഖിബ് നേതൃത്വം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News