2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടി സുപ്രിംകോടതി റദ്ദാക്കി. എന്നാല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബി.സി.സി.ഐ നടപടി കോടതി ശരിവച്ചു. ആജീവനാന്ത വിലക്ക് റദ്ദാക്കിയ സാഹചര്യത്തില്‍ ശ്രീശാന്തിന് ഇനി എന്തുശിക്ഷ നല്‍കാമെന്ന കാര്യത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയോട് കോടതി നിര്‍ദേശിച്ചു.
അഴിമതി ഇല്ലാതാക്കാന്‍ സാധാരണ രീതിയിലുള്ള നടപടിക്രമമാണ് ബി.സി.സി.ഐ സ്വീകരിച്ചതെന്നും സ്വാഭാവിക നീതി ലംഘിക്കപ്പെട്ടെന്ന് ശ്രീശാന്തിന് പരാതിപ്പെടാനാവില്ലെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരങ്ങിയ ബഞ്ച് വ്യക്തമാക്കി. ശിക്ഷ നല്‍കുമ്പോള്‍ ബി.സി.സി.ഐയുടെ അച്ചടക്ക സമിതി മയംകാട്ടിയിട്ടില്ല.
ഈ സാഹചര്യത്തില്‍ ആജീവനാന്ത വിലക്കിന് പകരം മറ്റെന്തെങ്കിലും ശിക്ഷ തീരുമാനിക്കാമെന്നും ഇതിനാണ് മൂന്നു മാസം സമയമെന്നും കോടതി പറഞ്ഞു.
ഐ.പി.എല്ലില്‍ 2013 മേയില്‍ രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ശ്രീശാന്ത് 14 റണ്‍സ് വിട്ടുനല്‍കാന്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സി.ഐ കണ്ടെത്തിയത്. ശ്രീശാന്ത് പണം ആവശ്യപ്പെട്ടതിന് കോള്‍ റെക്കോര്‍ഡ് തെളിവാണെന്നും ബി.സി.സി.ഐ വാദിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.