2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ശ്രീറാമിന്റെ വിശദീകരണം തള്ളി; സസ്‌പെന്‍ഷന്‍ നീട്ടി

 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി രണ്ടുമാസത്തേക്ക് നീട്ടി. ചീഫ് സെക്രട്ടറി നല്‍കിയ നോട്ടിസിന് ശ്രീറാം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചും ക്രിമിനല്‍ നടപടികള്‍ നേരിടുന്ന സാഹചര്യം കൂടി പരിഗണിച്ചുമാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.
അതേസമയം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി വിശദീകരണ കുറിപ്പ് പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും. അഞ്ച് ദൃസാക്ഷികളുടെ മൊഴികള്‍ക്കും കൂട്ടുപ്രതി വഫാ ഫിറോസിന്റെ രഹസ്യമൊഴിക്കും വിപരീതമായി താന്‍ അപകടസമയത്ത് വാഹനമോടിച്ചിട്ടില്ലെന്നും മദ്യപിച്ചിട്ടില്ലെന്നുമാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നത്.
സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും അപകട സമയത്ത് വാഹനം ഓടിച്ചത് താനല്ല, സുഹൃത്തായ വഫ ഫിറോസാണെന്നും വിശദീകരണത്തില്‍ പറയുന്നു. മദ്യപിക്കാത്തയാളാണ് താന്‍. സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലായിരുന്നു. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു.
താന്‍ മദ്യപിച്ചതായുള്ള ദൃക്‌സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്. തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ശ്രീറാം നിഷേധിച്ചു. ഇതിനാല്‍ തന്നെ സര്‍വിസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അപേക്ഷിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.