
പെരുമ്പാവൂര്‍: കാഞ്ഞൂര്‍ ശ്രീഭൂതപുരത്ത് പുലിയെ കണ്ടെന്ന വാര്‍ത്തപരന്നതോടെ ജനങ്ങള്‍ ആശങ്കയില്‍. കഴിഞ്ഞ രാത്രിയാണ് ശ്രീഭൂതപുരത്തിന് സമീപം വാഹനത്തില്‍ പോകുമ്പോള്‍ പാടത്തിന് സമീപമുള്ള കൈവരിയിലേക്ക് ചാടുന്ന പുലിയെ യാത്രക്കാരനായ യുവാവാണ് കണ്ടത്. സമാന പുലിയുടെ കാല്പാടുകള് മഞ്ഞപ്പെട്ടി ജംഗാര്‍ കടവിന് സമീപമുള്ള മണല്‍തിട്ടയില്‍ കണ്ടതായും പ്രദേശവാസികള്‍ പറയുന്നു.
തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടേതാണന്ന് സ്ഥിരീകരിച്ചതായായി പറയുന്നു. മലവെള്ളപാച്ചിലില്‍ ഉള്ക്കൊടുകളില് നിന്നും പെരിയാര്‍ തീരത്തെ ജനവാസ മേഘലയിലേക്ക് പുലിയും മറ്റ് വന്യമൃഗങ്ങളും ഒഴുകിയെത്തിയതാകാം എന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. പ്രളയത്തിന് ശേഷം മഞ്ഞപ്പെട്ടിയിലും സമീപ പ്രദേശത്ത് നിന്നും മലം പാമ്പുകളെ പിടികൂടിയിരുന്നു. പുലി ഇറങ്ങിയെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.