2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ശ്രീനഗറല്‍ ഏറ്റുമുട്ടല്‍ തുടരുന്നു: ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: നൗഹാട്ടയിലുണ്ടായ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി എഫ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. 10 സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തീവ്രവാദികളും സൈനികരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങളാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്രദിന പ്രസംഗം നടക്കുമ്പോഴാണ് ഇവിടെ ആക്രമണമുണ്ടായത്. പ്രസംഗത്തില്‍ പ്രധാനമന്ത്രി പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേ സമയം നിയന്ത്രണ രേഖയ്ക്ക് സമീപം ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.