2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ശ്രീധരന്‍ പിള്ളക്കെതിരേ ജാമ്യമില്ലാ കേസ്

 

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ളക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലിസാണ് ഐ.പി.സി 505(1)(ബി) പ്രകാരം കേസെടുത്തത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകന്‍ ഷൈബിന്‍ നന്‍മണ്ടയുടെ പരാതി പ്രകാരമാണ് കേസ്.
ഷൈബിന്റെ പരാതിയില്‍ നേരിട്ട് കേസ് എടുക്കാന്‍ പറ്റുമോ എന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറോട് പൊലിസ് നിയമോപദേശം തേടിയിരുന്നു. കുറ്റകരമായ പ്രവൃത്തിയാണ് പിള്ള നടത്തിയതെന്നും അതുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്.
സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി ആചാരം ലംഘിച്ചാല്‍ നട അടച്ചിടുമെന്നു തന്ത്രി പ്രഖ്യാപിച്ചതു തന്നോട് സംസാരിച്ചതിനുശേഷമാണെന്നും കോടതിയലക്ഷ്യ നടപടികള്‍ നിലനില്‍ക്കില്ലെന്നു തന്ത്രിക്ക് ഉപദേശം നല്‍കിയിരുന്നുവെന്നും യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പിള്ള വ്യക്തമാക്കിയിരുന്നു. ഇതേ പ്രസംഗത്തിന്റെ പേരില്‍ നടക്കാവ് പൊലിസിലും പിള്ളക്കെതിരേ പരാതിയുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News