2017 February 21 Tuesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും തങ്ങളുടെ തന്നെ വ്യാജങ്ങള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
ജോണ്‍ ആല്‍വര്‍ട്ട്

ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ അത്‌ലറ്റ്‌സ് കമ്മിറ്റിയംഗം

sreejesh

ന്യൂഡല്‍ഹി: മലയാളി താരവും ഹോക്കി ടീമിന്റ ക്യാപ്റ്റനുമായ പി.ആര്‍ ശ്രീജേഷിനെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ അത്‌ലറ്റ്‌സ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. അംഗത്വം ലഭിക്കുന്ന താരങ്ങള്‍ക്ക് സംഘടനയുടെ തീരുമാനങ്ങളില്‍ വരെ സ്വാധീനം ചെലുത്താനാവും. എട്ടു അംഗങ്ങളാണ് കമ്മിറ്റിയില്‍ ഉണ്ടാവുക. മുന്‍ താരങ്ങളും നിലവിലെ താരങ്ങളും കമ്മിറ്റിയിലുണ്ടാകും.
കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്ന് ശ്രീജേഷ് വ്യക്തമാക്കി. അതേസമയം അന്താരാഷ്ട്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളുടെ നിലവാരത്തെയും പോരായ്മകളെയും കുറിച്ച് വിലയിരുത്താന്‍ അഭിപ്രായം തേടാനും അംഗങ്ങളെ പ്രധാനമായും തെരഞ്ഞെടുത്തത്. ഇതുപ്രകാരം ശ്രീജേഷിന് അടുത്തു തന്നെ ടീമുകളിലെ സുപ്രധാന താരങ്ങളുമായി ചര്‍ച്ച നടത്തേണ്ടി വരും.