2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ശ്രീകാന്തും വിജയത്തുടക്കമിട്ടു

ജ്വാല-അശ്വിനി സഖ്യം പുറത്തായി

റിയോ ഡി  ജനീറോ: പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് വിജയത്തോടെ തുടങ്ങി. സൈന നേഹ്‌വാളിനും പി.വി സിന്ധുവിനും പിന്നാലെ ശ്രീകാന്തും വിജയത്തോടെ തുടങ്ങിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. മെക്‌സിക്കോയുടെ ലിനോ മുസോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-11, 21-17.
മത്സരത്തിന്റെ തുടക്കം മുതല്‍ മെക്‌സിക്കന്‍ താരത്തിനെതിരേ മുന്‍തൂക്കം നേടാന്‍ ശ്രീകാന്തിനു സാധിച്ചു. ആദ്യ സെറ്റില്‍ ലിനോയുടെ പിഴവുകള്‍ മുതലെടുത്ത ശ്രീകാന്ത് 7-5ന് സെറ്റില്‍ ലീഡ് നേടി.
പിന്നീട് ആക്രമിച്ച് കളിച്ച താരം കൃത്യമായ ലീഡ് നിലനിര്‍ത്തി സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ മെക്‌സിക്കന്‍ താരം വെല്ലുവിളിയുയര്‍ത്തിയെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ കളിച്ച ശ്രീകാന്ത് മത്സരം സ്വന്തമാക്കുകയായിരുന്നു.
അതേസമയം വനിതാ വിഭാഗം ഡബിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം പുറത്തായി. ഡച്ച്  സഖ്യമായ എഫ്‌ജെ മുസ്‌കെന്‍സ്-സെലേന പീക് ജോഡിയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 16-21, 21-16, 17-21. ആദ്യ രണ്ടു സെറ്റുകളിലും ഒപ്പത്തിനൊപ്പം നിന്ന ശേഷമാണ് ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.