2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ശ്രീകണ്ഠപുരം നഗരസഭ മാറ്റം ബോര്‍ഡില്‍ മാത്രം

വേണ്ടത്ര ജീവനക്കാരില്ല; ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍
 പഞ്ചായത്തായപ്പോള്‍ ലഭിച്ചു കൊണ്ടിരുന്ന സൗകര്യം പോലും നഷ്ടപ്പെട്ട അവസ്ഥയാണെന്നു നാട്ടുകാരുടെ പരാതി
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പഞ്ചായത്ത് നഗരസഭയായതോടെ മാറ്റമുണ്ടായത് പഞ്ചായത്ത് എന്ന ബോര്‍ഡിനു മാത്രം. പഞ്ചായത്ത് എന്നെഴുതിയ ബോര്‍ഡ് നഗരസഭ എന്നപേരില്‍ ആക്കിയെന്നതല്ലാതെ നഗരസഭയുടെ യാതൊരു ഗുണവും ലഭിക്കുന്നില്ലെന്നാണ് ആരോപണം.  നേരത്തെ പഞ്ചായത്തായപ്പോള്‍ ലഭിച്ചു കൊണ്ടിരുന്ന സൗകര്യം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് കാര്യങ്ങളെന്നാണ് നാട്ടുകാരുടെ പരാതി.
ബില്‍ഡിങ് പെര്‍മിറ്റ്, അനധികൃത പാര്‍ക്കിങ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു നഗരസഭക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്ന ആക്ഷേപം ശക്തമാകുകയാണ്.
ഈ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും അതു നടപ്പാക്കാനുള്ള പ്രവര്‍ത്തനത്തിന്  വേണ്ടത്ര ജീവനക്കാരില്ലെന്ന പോരായ്മയാണ് നഗരസഭ ചൂണ്ടിക്കാട്ടുന്നത്.
ഒരു ഫസ്റ്റ് ഗ്രേഡ് ഓവര്‍സറേയും ക്ലര്‍ക്കുമാരെയും നിയമിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.