2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ശ്രദ്ധേയമായി പൈനാപ്പിള്‍ ഫെസ്റ്റ്

തൃക്കരിപ്പൂര്‍: പൈനാപ്പിള്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൈനാപ്പിള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. തൊഴിലധിഷ്ഠിത കോഴ്‌സായ അഗ്രികള്‍ച്ചറിലെ വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫെസ്റ്റില്‍ വൈവിധ്യങ്ങളായ ഇരുന്നൂറിലധികം വിഭവങ്ങളാണ് തയാറാക്കിയത്. പൈനാപ്പിള്‍ ഉല്‍പന്നങ്ങളായ ഹലുവ, ലഡു, ഗ്രില്‍ഡ് റോസ്റ്റ്, ഐസ്‌ക്രീം, പുഡിങ്, സാന്‍വിച്ച് തുടങ്ങി പൈനാപ്പിള്‍ കാന്‍ഡി വരെ വിദ്യാര്‍ഥികള്‍ ഒരുക്കിയിരുന്നു.
കുതിച്ചുയരുന്ന പൈനാപ്പിള്‍ വില തടയാന്‍ കൃഷിയിലേക്ക് മടങ്ങാം എന്ന സന്ദേശം ഉയര്‍ത്തിപിടിച്ചാണ് ഫെസ്റ്റ സംഘടിപ്പിച്ചത്. അഗ്രികള്‍ചര്‍ വിദ്യാര്‍ഥികള്‍ എന്‍.എസ്.എസ്, ഇക്കോ ക്ലബ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫെസ്റ്റ് പ്രിന്‍സിപ്പല്‍ എം. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ കെ. അമീറലി ഹാജി, പി.ടി.എ പ്രസിഡന്റ് എന്‍. അബ്ദുല്ല, വൈസ് പ്രസിഡന്റ് നാസര്‍ നങ്ങാരത്ത്, അധ്യാപകരായ ബിജു പ്രമോദ്, പി. സുലൈമാന്‍, ടി.കെ അബൂസാലി, പി.പി അബൂബക്കര്‍, പി.പി ഷീന, റൈഹാനത്ത് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.