2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ശോകനാശിനിയുടെ സംരക്ഷണത്തിന് വിദ്യാര്‍ഥിനികളും

ചിറ്റൂര്‍: ഭാരതപുഴയുടെ മുഖ്യ പോഷക നദിയായ ശോകനാശിനിയുടെ കാടുമൂടിയ ഭാഗങ്ങള്‍ നന്നാക്കിയെടുക്കുന്നതിന്റെ ഭാഗമായി ചിറ്റൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളും പങ്കാളികളയി. കഴിഞ്ഞ രണ്ടു ദിവസമായി പാഞ്ചജന്യത്തിന്റെ ആഭിമുഖ്യത്തില്‍ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു.
പുഴയെ കുറിച്ച് പഠനം നടത്തുകയും, കാട് പിടിച്ച ഭാഗങ്ങള്‍ വെട്ടി മാറ്റുകയും ചെയ്തു വരികയായിരുന്നു.

പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ കാടുപിടിച്ച് നാശത്തിന്റെ വക്കിലായിരുന്ന പുഴയെ സംരക്ഷിക്കാനായി ജില്ലാ പഞ്ചായത്തു ഭാരതപ്പുഴ പുനര്‍ജീവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ശോകനാശിനിപ്പുഴയെ വീണ്ടുക്കാന്‍ നടപടി തുടങ്ങിയത്. കേണംപുള്ളി മലയുടെ താഴ്‌വാരം മുതല്‍ പാലത്തുള്ളിവരെ പുഴയുടെ കരകളില്‍ നീരൊഴുക്ക് തടസ്സപ്പെട്ടത് പുനര്‍ജീവിപ്പിക്കാനും പദ്ധതിയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.