2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ശുനകരുടെ സ്വന്തം മന്ത്രി !

മുഹമ്മദ് നൗഫല്‍ കുന്നുമ്മ

ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് പോലും വഴി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തില്‍. പരിതാപകരം തന്നെ.ജനങ്ങളാല്‍ സ്ഥാപിതമായ ഒരു ഭരണകൂടമുണ്ടായിട്ടും ജനങ്ങള്‍ എന്നും ശ്വാനങ്ങളാല്‍ അക്രമിക്കപ്പെടുന്നത് ഖേദകരം തന്നെ? ഭരണകൂടം ഏറ്റെടുക്കേണ്ടത് ജനങ്ങളുടെ സംരക്ഷണമാണ്.ജനങ്ങളുടെ ജീവനാണ് നമുക്ക് വലുത് എന്ന ബോധമാണ് ഓരോ ഭരണീയര്‍ക്കും വേണ്ടത്. അല്ലാതെ ചോരക്ക് പകരം ചോരയുടെ കണക്ക് തീര്‍ക്കാനുള്ളതല്ല ഭരണം.
നായകളെ കൊല്ലുന്നവര്‍ക്കെതിരേ’കാപ്പ’ നിയമം ചുമത്തണമെന്ന് പറഞ്ഞ് രംഗത്തു വന്നത് സാക്ഷാല്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയാണു പോലും. തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നവര്‍ ക്രിമിനലുകളാണത്രെ. കുട്ടികളെയും വനിതകളെയും സംരക്ഷിക്കേണ്ട സാക്ഷാല്‍ മന്ത്രിയാണ് മാഫിയകള്‍ക്ക് വേണ്ടി ഗീര്‍വാണം വിടുന്നത്.
കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്ന് പിടിക്കുമ്പോള്‍ മനുഷ്യരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടക്കാറുണ്ടല്ലോ? ഇത്തവണയും അങ്ങനെ നടന്നു.
പക്ഷിപ്പനി നേരിട്ട പക്ഷികളെ ജീവനോടെയും അല്ലാതെയും നശിപ്പിക്കാനും തീ ഇടാനും എന്തൊരു ഉത്സാഹമാ? അത്തരത്തില്‍  ഒരു ദ്രുതകര്‍മസേനയെ എന്തു കൊണ്ട് ശ്വാന ശല്യ നിവാരണത്തിന് വേണ്ടി നിയോഗിക്കുന്നില്ല? ഇവകള്‍ മനുഷ്യ ശരീരത്തിനെയല്ലേ അക്രമിക്കുന്നത്?
പവപ്പെട്ട താറാവ്, കോഴി കര്‍ഷകരുടെ കഴുത്തില്‍ പക്ഷിപ്പനിയുടെ പേര് പറഞ്ഞ് കത്തിവയ്ക്കാന്‍ എന്താന്നില്ലാത്ത ഉത്സാഹമാണ്? നായകള്‍ക്ക് വേണ്ടി സംസാരിക്കുന്ന മേനക ഗാന്ധി പക്ഷികളുടെ നിലനില്‍പിന് വേണ്ടി സംസാരിക്കാന്‍ മുന്നോട്ട് വരാത്തത്? പേവിഷ വാക്‌സിനുകാരില്‍ നിന്നും ലഭിക്കുന്ന പോലെ പാവം കര്‍ഷകനില്‍ നിന്നും ലഭിക്കില്ലല്ലോ…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News