2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ശുചിത്വ ദീപം തെളിയിക്കും

മങ്കട:’ ജില്ലാ ശുചിത്വ മിഷന്റെയും മങ്കട ബ്ലോക്കിന്റെയും സംയുക്തമാഭിമുഖ്യത്തില്‍ ഇന്ന് ബ്ലോക്ക് ഓഫീസ് പരിസരത്ത് ശുചിത്വ ദീപം തെളിയിക്കും. ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി വൈകീട്ട് നാലുമുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ മഹിളാ പ്രധാന്‍ ഏജന്റുമാര്‍ അണിചേരും. മാലിന്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിയുടെ തോത് പരമാവധി കുറക്കുന്നതിനുള്ള സമീപനമാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതുസംബന്ധിച്ചുള്ള കത്തുകളും ലഘുലേഘകളും വിതരണം ചെയ്തു. മങ്കട ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ രാമദാസ്, ജനറല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ എം സുജാത, പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.